മക്കയിൽ നിന്ന് തായിഫിലേക്ക് പോയ വാഹനം അപകടത്തിൽപ്പെട്ടു; 5 അധ്യാപികമാരും ഡ്രൈവറും മരണപ്പെട്ടു

മക്ക: വ്യാഴാഴ്ച രാവിലെ സൗദി അറേബ്യയിൽ നടന്ന ദാരുണമായ വാഹനാപകടത്തിൽ 5 അധ്യാപികമാരും ഡ്രൈവറും ഉൾപ്പെടെ 6 പേർ മരണപ്പെട്ടു. മക്ക അൽ മുഖർറമയിൽ നിന്ന് തായിഫ് മേഖലയിലെ ഉൾനാടൻ ഗ്രാമത്തിലുള്ള (ഹിജർ) വിദ്യാലയത്തിലേക്ക് ജോലിക്കായി പോകുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. രാവിലെ സ്കൂൾ സമയത്ത് യാത്ര തിരിച്ച് അധ്യാപികമാർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെടുകയായിരുന്നു.

സംഭവസ്ഥലത്തുതന്നെ അഞ്ചു അധ്യാപികമാരും വാഹനമോടിച്ചിരുന്ന ഡ്രൈവറും മരണമടഞ്ഞതായി വിവരങ്ങളിൽ വ്യക്തമാക്കുന്നു. അപകട വിവരമറിഞ്ഞ് രക്ഷാപ്രവർത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തുടർന്നടപടികൾ സ്വീകരിച്ചു. നായിഫ് മേഖലയിലെ ഗ്രാമീണ പ്രദേശങ്ങളിലെ സ്കൂളുകളിലേക്ക് ദിവസേന ദീർഘദൂരം യാത്ര ചെയ്യുന്ന അധ്യാപികമാർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.

Related Articles

- Advertisement -spot_img

Latest Articles