ഐ.സി.എഫ്. ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി.

മനാമ :ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ. സി. എഫ് ) ബഹ്റൈൻ ഉംറ സർവീസിന് കീഴിലുള്ള ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി. ശമീർ സഖാഫിയുടെ നേതൃത്വത്തിൽ 48 അംഗ സംഘമാണ് മനാമയിൽ നിന്ന് യാത്ര പുറപ്പെട്ടത്.

ഐ.സി.എഫ്. ബഹ്റൈൻ നാഷണൽ പ്രസിഡണ്ട് കെ.കെ. അബൂബക്കർ ലത്വീഫി,ഫൈനാൻസ് സെക്രട്ടറി മുസ്ഥഫ ഹാജി കണ്ണപുരം, ഡപ്യൂട്ടി പ്രസിഡണ്ട് അബ്ദുൽ ഹകീം സഖാഫി കിനാലൂർ, മീഡിയ സെക്രട്ടറി ഫൈസൽ ചെറുവണ്ണൂർ, സി. കെ. അഹമ്മദ് ഹാജി, വി. ഇബ്രാഹിം എന്നിവർ നേതൃത്വം നൽകി.

ഉംറ യാത്രക്കാർക്കായി റിഫ സുന്നി സെന്ററിൽ ഒരുക്കിയ സൗജന്യ പഠന ക്ലാസ്സിന് ഐ സി എഫ് ഇന്റർ നാഷണൽ ഡപ്യൂട്ടി പ്രസിഡണ്ട് അഡ്വ: എം സി അബ്ദുൽ കരീം ഹാജി നേതൃത്വം നൽകി. ഐ.സി.എഫ്. ഉംറ സർവ്വീസിന് കീഴിലുള്ള അടുത്ത സംഘം നവംബർ 19, ഡിസംബർ 10, 15 തിയ്യതികളിൽ യാത്ര തിരിക്കുമെന്നും വിശദ വിവരങ്ങൾക്ക് ,33372338 ,33761280, 39871794 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്നും ഭാരവാഹികൾ അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles