ദമ്മാം: സൗദി അറേബ്യയിലെ പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന നവയുഗം സാംസ്ക്കാരികവേദി കലാവേദിയുടെ സജീവ പ്രവർത്തകരായ സുധീഷിനും കുടുംബത്തിനും നവയുഗം കലാവേദി കേന്ദ്രകമ്മിറ്റി സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി. തൊഴിൽ സംബന്ധമായി മറ്റൊരു രാജ്യത്തേക്ക് മാറേണ്ടി വന്നതിനാലാണ് സുധീഷും കുടുംബവും സൗദി പ്രവാസം അവസാനിപ്പിക്കുന്നത്.
ദമ്മാം നവയുഗം ഹാളിൽ കലാവേദി കേന്ദ്രകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തിൽ കലാവേദി പ്രസിഡന്റ് റിയാസ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ നവയുഗം ജനറൽ സെക്രട്ടറി എം.എ. വാഹിദ് കാര്യറ സുധീഷിനും കുടുംബത്തിനും സംഘടനയുടെ സ്നേഹോപഹാരം കൈമാറി. നവയുഗം നേതാക്കളായ ഉണ്ണി പൂച്ചെടിയിൽ, ഗോപകുമാർ അമ്പലപ്പുഴ, സാജൻ കണിയാപുരം, ലത്തീഫ് മൈനാഗപ്പള്ളി, സാജി അച്യുതൻ, ബിനുകുഞ്ഞ്, അമീന എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. യോഗത്തിന് നവയുഗം കലാവേദി സെക്രട്ടറി സംഗീത ടീച്ചർ സ്വാഗതവും സന്തോഷ് നന്ദിയും രേഖപ്പെടുത്തി.



