മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി

ജിദ്ദ: ശാറാ ഹിറയിൽ താമസിച്ചിരുന്ന മലപ്പുറം പട്ടിക്കാട് പൂന്താനം സ്വദേശി തൊട്ടികുളത്ത് റഹീസുൽ ഇസ്‌ലാം (50) ജിദ്ദയിലെ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം അന്തരിച്ചു. ഇരുപത്തിമൂന്ന് വർഷമായി പ്രവാസിയായിരുന്നു. മൃതദേഹം നിലവിൽ ജിദ്ദ കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.

അബ്ദുൽ ഖാദർ ആണ് പിതാവ്. മാതാവ്: മറിയുമ്മ. ഭാര്യ: ഫസീല. മക്കൾ: ഫാത്തിമത്ത് റീഷ്‌മ, റിദിൻ, റിസ റീൻ. സഹോദരങ്ങൾ: നജീർ, സുഹൈൽ, റജീന, റഹ്‌ന. ആവശ്യമായ നിയമ-മാനുഷിക സഹായങ്ങൾക്കായി ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.

Related Articles

- Advertisement -spot_img

Latest Articles