ജിദ്ദ മലപ്പുറം ജില്ല കെ.എം.സി.സി സ്റ്റുഡന്റ്സ് വിംഗ് ‘ലിൽ ലെജൻഡ്സ് ഫെസ്റ്റ് 2026’ വർണ്ണാഭമായി ആഘോഷിച്ചു

ജിദ്ദ: ജിദ്ദ മലപ്പുറം ജില്ല കെ.എം.സി.സി സ്റ്റുഡന്റ്സ് വിംഗിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ലിൽ ലെജൻഡ്സ് ഫെസ്റ്റ് 2026’  ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. 2026 ജനുവരി 20-ന് ജിദ്ദയിലെ മുതജരിബ് വില്ലയിലായിരുന്നു പരിപാടി അരങ്ങേറിയത്. കുരുന്നുകളുടെ വൈവിധ്യമാർന്ന കലാകായിക മത്സരങ്ങളും വിവിധ ഇനം ഗെയിമുകളും ഫെസ്റ്റിന് മാറ്റുകൂട്ടി. കുട്ടികളുടെ മികച്ച പ്രകടനങ്ങൾക്ക് സദസ്സിൽ നിന്ന് വലിയ കയ്യടിയാണ് ലഭിച്ചത്.

സ്റ്റുഡന്റ്സ് വിംഗ് പ്രസിഡന്റ് അസീം നൗഷാദ് അധ്യക്ഷത വഹിച്ച ചടങ്ങ് ജിദ്ദ മലപ്പുറം ജില്ല കെ.എം.സി.സി ചെയർമാൻ കെ.കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഇസ്മയിൽ മുണ്ടുപറമ്പ്, ജനറൽ സെക്രട്ടറി നാണി ഇഷാഖ് മാസ്റ്റർ, ട്രഷറർ ഇല്യാസ് കല്ലിങ്ങൽ, അഷ്റഫ് മുല്ലപ്പള്ളി, ശിഹാബുദ്ദീൻ പുളിക്കൽ, റസീന പള്ളിപ്പറമ്പൻ, സുഹൈല തേറമ്പത്ത്, ശഫീദ എൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

ജില്ല കെ.എം.സി.സി സെക്രട്ടറിയും സ്റ്റുഡന്റ്സ് വിംഗ് ഇൻചാർജുമായ എ.പി. മുഹമ്മദ് യാസിദിന്റെ നേതൃത്വത്തിലാണ് പരിപാടികൾ ഏകോപിപ്പിച്ചത്. ഭാരവാഹികളായ ഷസാ ഫാത്വിമ, ഫാത്വിമ റിൻഷ സി.പി, സൽഫ റോഷ്നി, ഹാഷിദ് റിദാൻ ടി.കെ, അബാൻ മുല്ലപ്പള്ളി, ഷാസിയ, നഹാൻ മുല്ലപ്പള്ളി, മുഹമ്മദ് ഇസ്സാൻ, നൗറിൻ തുവ്വൂർ, മജീദ് കള്ളിയിൽ, അലി പാങ്ങാട്ട്, ജനീഷ് ടി.കെ, ശംസു പാച്ചീരി, സാബിർ ടി.പി, കോയമോൻ ഷമ്മാസ് വണ്ടൂർ എന്നിവർ പരിപാടിക്ക് പൂർണ്ണ പിന്തുണ നൽകി സഹകരിച്ചു. സൻഹ ബഷീർ പ്രോഗ്രാം കോർഡിനേറ്റ് ചെയ്ത ചടങ്ങിൽ മുഹമ്മദ് ഷെസിൻ ഖിറാഅത്ത് നടത്തി. സ്റ്റുഡന്റ്സ് വിംഗ് ജനറൽ സെക്രട്ടറി മുഹമ്മദ് റയീസ് പുളിക്കപ്പറമ്പ് സ്വാഗതവും ട്രഷറർ മുഹമ്മദ് മിഷാൽ എം.പി നന്ദിയും പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles