ഗാസയിൽ വെടിനിർത്തൽ നോക്കുകുത്തി; 24 മണിക്കൂറിനിടെ ഇസ്രായേൽ ആക്രമണത്തിൽ 6 പലസ്തീൻകാർ കൊല്ലപ്പെട്ടു

ഗസ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഗസയിലുടനീളം ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ കുറഞ്ഞത് ആറ് പലസ്തീൻകാർ കൊല്ലപ്പെടുകയും 33-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

2025 ഒക്ടോബറിൽ നിലവിൽ വന്ന ‘വെടിനിർത്തൽ’ കരാറിന്റെ യാഥാർത്ഥ്യമാണ് ഗാസയിലെ പലസ്തീൻ കുടുംബങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ ദുരിതങ്ങൾ. തങ്ങളുടെ മാനുഷിക ആവശ്യങ്ങളും സുരക്ഷയും ആസൂത്രിതമായി അവഗണിക്കപ്പെടുകയാണെന്ന് പ്രദേശവാസികൾ പറയുന്നു.

സംഘർഷങ്ങളിൽ വലിയ തോതിലുള്ള കുറവുണ്ടാകാനാണ് വെടിനിർത്തൽ ലക്ഷ്യമിട്ടിരുന്നതെങ്കിലും, ഇസ്രായേലിന്റെ ഏകപക്ഷീയമായ ആക്രമണങ്ങൾ കൂടുതൽ വ്യാപകമാവുകയാണ് ചെയ്തത്. അതിർത്തി രേഖകൾ (Demarcation line) ആവർത്തിച്ച് ലംഘിക്കുന്ന ഇസ്രായേൽ സൈന്യം, ആശുപത്രികൾ, താൽക്കാലിക ടെന്റുകൾ, ഭാഗികമായി തകർന്ന കെട്ടിടങ്ങൾ എന്നിവയെപ്പോലും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തുന്നത്.

തങ്ങളുടെ ജീവിതസാഹചര്യങ്ങളിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഗൗരവകരമായ യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് ഗാസയിലെ ജനങ്ങൾ വ്യക്തമാക്കുന്നത്.

Related Articles

- Advertisement -spot_img

Latest Articles