26.3 C
Saudi Arabia
Sunday, March 22, 2026
spot_img

അൻവർ യുഡിഎഫിലേക്ക്

തിരുവനന്തപുരം: തൃണമൂൽ കോൺഗ്രസിനെ യുഡിഎഫിലെ അസോസിയറ്റ് അംഗമാകാൻ തീരുമാനം. ഇന്ന് ചേർന്ന യുഡിഎഫ് നേതൃസമിതി യുയോഗത്തിലാണ് തീരുമാനം. നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ വിജയത്തിനായി അൻവർ രംഗത്തിറങ്ങണമെന്നാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്.

യു ഡിഎഫ് നേതൃ തീരുമാനം അടൂർ പ്രകാശും പികെ കുഞ്ഞാലിക്കുട്ടിയും അൻവറിനെ അറിയിക്കും. ഇതോടെ നിലമ്പൂരിലെ തെരെഞ്ഞെടുപ്പ് ശ്രദ്ധേയമായി മാറും. അൻവർ യുഡിഎഫുമായി ഇടഞ്ഞു നിൽക്കുന്ന സാഹചര്യം മുതലെടുക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു സ്വരാജിന്റെ രംഗപ്രവേശം. അൻവർ നിൽക്കുന്നതിടെ തെരഞ്ഞെടുപ്പിന് വീറും വാശിയും കൂടും

എന്നാൽ അൻവർ ഈ തീരുമാനം അംഗീകരിക്കാൻ തയ്യാറായില്ല എന്നാണ് അറിയുന്നത്. നാളെ രാവിലെ ഒൻപത് മണിക്ക് കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നാണ് അൻവർ പറയുന്നത്.

19 വർഷത്തിന് ശേഷമാണ് പാർട്ടി ചിഹ്നത്തിൽ ഒരു സിപിഎം സ്ഥാനാർഥി നിലമ്പൂരിൽ മത്സരിക്കുന്നത്. നിലമ്പൂർ സ്വദേശിയായ സ്വരാജിനെ മത്സരിപ്പിക്കാനുള്ള സമ്മർദ്ദങ്ങൾ പല ഭാഗങ്ങളിൽ നിന്നും വന്നപ്പോഴും വന്നപ്പോഴും സിപിഎം സ്വാതന്ത്രന്മാരെ തേടി പോവിക്കുകയായിരുന്നു.

യുഡിഎഫ് പ്രവേശത്തെ ചൊല്ലി അൻവറും കോൺഗ്രസും പരസ്‌പരം ആരോപണങ്ങൾ ഉന്നയിക്കുകയും പരസ്‌പരം അകലും ചെയ്‌ത സാഹചര്യത്തിലാണ് സ്വരാജിനെ നിലമ്പൂരിലേക്ക് സിപിഎം കൊണ്ടുവരുന്നത്.

Related Articles

- Advertisement -spot_img

Latest Articles