ഗസയിൽ ശക്തമായ മഴ: പലായനം ചെയ്തവരുടെ പതിനായിരക്കണക്കിന് ടെന്റുകൾ വെള്ളത്തിനടിയിൽ

ഗസ: യുദ്ധത്തിൽ തകർന്നടിഞ്ഞ ഗസ മുറിയിൽ പെയ്ത കനത്ത മഴയിൽ അഭയാർത്ഥി ക്യാമ്പുകളിലുണ്ടായിരുന്ന പതിനായിരക്കണക്കിന് ടെന്റുകൾ വെള്ളത്തിനടിയിലായി. ആദ്യ ശീതകാല കൊടുങ്കാറ്റിനെ തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ ഏകദേശം 70,000-ത്തോളം ടെന്റുകളിലേക്ക് വെള്ളം ഇരച്ചുകയറുകയായിരുന്നു. ഇതോടെ ദുരിതനുഭവിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങൾ സുരക്ഷിത താവളങ്ങളൊന്നുമില്ലാതെ ദുരിതത്തിലായതായി ഫലസ്തീൻ അധികൃതർ വ്യക്തമാക്കി.

ഗസ സിറ്റി, ദെയർ അൽ ബലാഹ് തുടങ്ങി വിവിധ പ്രദേശങ്ങളിലെ ടെന്റുകളിലാണ് വെള്ളം കയറിയത്. മഴക്കെടുതിയെ തുടർന്ന് തകർന്നുവീണ വീടുകളുടെ അവശിഷ്ടങ്ങൾക്കിടയിൽപ്പെട്ട് നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. രാത്രിയിൽ മാത്രം സഹായം അഭ്യർത്ഥിച്ച് 1,500-ലധികം കോളുകൾ ലഭിച്ചതായി സിവിൽ ഡിഫൻസ് വക്താക്കൾ അറിയിച്ചു. ആവശ്യത്തിന് സജ്ജീകരണങ്ങളോ ഉപകരണങ്ങളോ ഇല്ലാതെയാണ് പ്രതിസന്ധി നേരിടുന്നതെന്നും, അഭയാർത്ഥികളെ രക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

യുദ്ധക്കെടുതികൾക്ക് പുറമെ കടുത്ത തണുപ്പും വെള്ളപ്പൊക്കവും പകർച്ചവ്യാടികളും സാധാരണക്കാരുടെ ജീവന് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. മുൻകൂട്ടി നിർമ്മിച്ച വീടുകളോ (prefabricated homes) ആവശ്യത്തിന് സഹായങ്ങളോ എത്തിക്കാൻ ഇസ്രായേൽ അനുവദിക്കാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നതെന്ന് പ്രാദേശിക ഭരണകൂടം കുറ്റപ്പെടുത്തി.

Related Articles

- Advertisement -spot_img

Latest Articles