കോഴിക്കോട്: നിലമ്പൂർ ഉപതെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുന്നി പ്രാസ്ഥാനത്തിന്റെ പേരിൽ മാധ്യമങ്ങൾ നടത്തുന്ന പ്രചാരണം സത്യവിരുദ്ധമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസഥാന കമ്മിറ്റി. തെരെഞ്ഞെടുപ്പ് നിലപാടുകൾ രൂപപ്പെടുത്തുന്നതിനും അത് അണികളെ ബോധ്യപെടുത്തുന്നതിനും പ്രസ്ഥാനത്തിന് കൃത്യമായ സംവിധാനങ്ങളുണ്ട്. ആവശ്യാനുസരണം കേരള മുസ്‌ലിം ജമാഅത്ത് നിലപാടുകൾ വ്യക്തമാക്കുകയും ചെയ്യും.
മുഹമ്മദലി കിനാലൂരിന്റെ ഫേസ്‌ബുക് പരാമർശവുമായി പ്രസ്ഥാനത്തിന് ഒരു ബന്ധവുമില്ല. അതുമായി ബന്ധപ്പെടുത്തി മാധ്യമങ്ങൾ ചമക്കുന്ന പ്രചാരണങ്ങൾ അസംബന്ധമാണ്, ഇതിൻറെ പേരിൽ പ്രസ്ഥാനത്തെ തെറ്റിദ്ധരിക്കരുതെന്നും നിലപാടുകൾ പറയാൻ പ്രസ്ഥാനത്തിന് ഒരു ഏജൻസിയുടേയും ആവശ്യമില്ലെന്നും സംസ്ഥാന കമ്മിറ്റി അറിയിച്ചു.



