21.8 C
Saudi Arabia
Saturday, March 28, 2026
spot_img

ഹരിയാന മോഡൽ ശീതൾ ചൗധരിയുടെ കൊലപാതകം, കാമുകൻ സുനിൽ കുറ്റം സമ്മതിച്ചു.

ചണ്ഡീഗഡ്: ഹരിയാനയിലെ ഒരു കനാലിൽ നിന്ന് കഴുത്തറുത്ത നിലയിൽ രണ്ടു ദിവസം മുമ്പേ മോഡലിന്റെ മൃതദേഹം കണ്ടെത്തിയത് കൊലപാതകമാണെന്ന് തെളിഞ്ഞു. കാമുകനും രണ്ട് കുട്ടികളുടെ പിതാവുമായ സുനിൽ ആണ് ഹരിയാന മോഡൽശീതൾ ചൗധരിയെ കൊന്ന് കനാലിൽ എറിഞ്ഞതായി സമ്മതിച്ചതായി പോലീസ് വ്യകത്മാക്കി. തെളിവ് ലഭിക്കാതിരിക്കാൻ മൃതദേഹത്തോടൊപ്പം കാറും കനാലിലേക്ക് എറിഞ്ഞു.

പ്രതിയായ സുനിലും മോഡലായ യും ശനിയാഴ്ച രാത്രി ഉണ്ടായ വഴക്ക് ശാരീരിക അക്രമമായി മാറുകയായിരുന്നു. സുനിൽ പലതവണ ശീതളിനെ മർദിച്ചതിനെ തുടർന്ന് മരണപ്പെടുകയും ശേഷം മൃതദേഹം കനാലിലേക്ക് എറിയുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. പാനിപ്പത്തിലെ ഒരു ആശുപത്രിയിൽ സുനിലിനെ കണ്ടെത്തി ചോദ്യം ചെയ്തപ്പോൾ ശീതളിനെ കൊലപ്പെടുത്തിയതായി അദ്ദേഹം സമ്മതിച്ചു. കൊലപാതകം ഒരു വാഹനാപകടമായി ചിത്രീകരിക്കാൻ സുനിൽ ശ്രമിച്ചിരുന്നു.

സംഭവം നടന്ന ദിവസം പുലർച്ചെ 1:30 ഓടെ ശീതൾ പാനിപ്പത്തിലെ തന്റെ സഹോദരി നേഹയുമായി വീഡിയോ കോൾ ചെയ്‌തിരുന്നു. സുനിൽ തന്നെ മർദിക്കുന്നുണ്ടെന്ന് അറിയിച്ചു. ഫോൺ സ്വിച്ച് ഓഫ് ആയിതിനെ തുടർന്ന് നേഹയ്ക്ക് സഹോദരിയെ ബന്ധപ്പെടാൻ കഴിഞ്ഞില്ല, തൊട്ടടുത്ത ദിവസം സോണിപത്തിനടുത്തുള്ള ഖാർഖോഡയിലെ ഒരു കനാലിൽ നിന്ന് തൊണ്ടയിൽ മുറിഞ്ഞ ഒരു മൃതദേഹം പോലീസ് കണ്ടെടുത്തു. കൈയിലും നെഞ്ചിലുമുള്ള ടാറ്റൂകളിൽ നിന്ന് മൃതദേഹം ശീതളിന്റെതാനെന്നു തിരിച്ചറിഞ്ഞു. ശീതളിന്റെ ശരീരത്തിൽ നിരവധി കുത്തേറ്റ പാടുകളും പോലീസ് കണ്ടെത്തി

അതെ സാമയം സുനിൽ ആശുപത്രിയിലെത്തി തന്റെ കാർ കനാലിലേക്ക് വീണതായി അവകാശപ്പെട്ടു ചികിത്സ തേടി.കൂടെയുള്ള ശീതൾ മുങ്ങിമരിച്ചെങ്കിലും താൻ നീന്തി സ്വയം രക്ഷപ്പെട്ടുവെന്നുമാണ് അയാൾ ആശുപത്രിയിൽ പറഞ്ഞത്. അന്വേഷണത്തിലൊടുവിൽ സുനിൽ ശീതളിനെ കൊലപ്പെടുത്തിയതായി കുറ്റസമ്മതം നടത്തി. കൊലപാതകത്തിന്റെ കൃത്യമായ കാരണം ഇതുവരെ അറിവായിട്ടില്ല.

ശീതൾ കർണാലിലെ സുനിലിന്റെ ഹോട്ടലിൽ ജോലി ചെയ്തിരുന്നതായും ഇരുവരും ആറ് വർഷമായി പരസ്പരം പരിചയമുണ്ടായിരുന്നതായും റിപ്പോർട്ടുണ്ട്. സുനിൽ ശീതളിനോട് വിവാഹാഭ്യർത്ഥന നടത്തിയിരുന്നു. എന്നാൽ രണ്ട് കുട്ടികളുടെ പിതാവാണെന്ന് അറിഞ്ഞപ്പോൾ, മോഡൽ ആ വാഗ്ദാനം നിരസിച്ചു. ഹരിയാൻവി സംഗീത ഗ്രൂപ്പിൽ ജോലി ചെയ്തിരുന്ന ശീതളും വിവാഹിതയായിരുന്നു, അഞ്ച് മാസം പ്രായമുള്ള ഒരു കുട്ടിയുണ്ടായിരുന്നു.

Related Articles

- Advertisement -spot_img

Latest Articles