നിലമ്പൂരുകാർ വിധിയെഴുതി; ഫലം 23 ന് അറിയാം

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പൂർത്തിയായി. രാവിലെ മുതൽ കനത്ത മഴയുണ്ടായിരുന്നെങ്കിലും അതൊന്നും പോളിംഗിനെ ബാധിച്ചില്ല. പോളിംഗ് 70 ശതമാനത്തിന് മുകളിൽ കടന്നു.

വോട്ടർമാരുടെ നീണ്ട നീര തന്നെയായിരുന്നു പല ബൂത്തുകളിലും കണ്ടത്. യുഡിഎഫിന് വേണ്ടി ആര്യാടൻ ഷൗക്കത്ത് എൽഡിഎഫിന് വേണ്ടി എം സ്വരാജ്, എൻഡിഎക്കു വേണ്ടി അഡ്വ. മോഹൻ രാജ്, സ്വതന്ത്ര സ്ഥാനാർഥിയായി പിവി അൻവർ എന്നിവരാണ് മത്സര രംഗത്തുണ്ടായിരുന്നത്.

പിവി അൻവർ രാജിവെച്ചതിനെ തുടർന്നാണ് നിലമ്പൂരിൽ തെരെഞ്ഞെടുപിന് കളമൊരുങ്ങിയിരുന്നത്. എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചു എംഎൽഎ ആയ അൻവർ ഇടത് മുന്നണിയുമായി അകലുകയും പിണറായിസത്തിനെതിരെ നിലപാടുമായി എംഎൽഎ സ്ഥാനം രാജി വെക്കുകയായിരുന്നു.

തെരെഞ്ഞെടുപ്പ് ഫലം 23 ന് അറിയാനാകും. ഇരുമുന്നണികളും തികഞ്ഞ പ്രതീക്ഷകളിലാണ്. പതിനയ്യായിരം വോട്ടിന്റെ ഭൂരിപക്ഷമാണ് യുഡിഎഫ് അവകാശപ്പെടുന്നത്. എൽഡിഎഫ് മികച്ച വിജയവും അവകാശപ്പെടുന്നുണ്ട്. പിവി അൻവർ നിയമസഭയിലേക്ക് എംഎൽഎയായി നടന്നു പോകാനുള്ള തെയ്യാറെടുപ്പിലാണ്.

 

Related Articles

- Advertisement -spot_img

Latest Articles