മക്ക: സ്വകാര്യ ഗ്രൂപ്പിൽ ഉംറക്കെത്തിയ തീർഥാടക മക്കയിൽ മരണപെട്ടു. കൊച്ചി ആമ്പല്ലൂർ സ്വദേശി ആബിദ യൂസഫാണ് താമസസ്ഥലത്ത് മരണപ്പെട്ടത്. ഹൃദയസ്‌തംഭനം മൂലമാണ് മരണം. ഇന്നലെ രാത്രി ഉറങ്ങിയതായിരുന്നു. രാവിലെ എഴുനേൽക്കാത്തത് കൊണ്ട് വിളിച്ചുണർത്തിയപ്പോഴാണ് മരണപെട്ട വിവരം അറിയുന്നത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
പെരുമ്പാവൂരിലുള്ള സ്വാകാര്യ ഉംറ ഗ്രൂപ്പിൽ അനിയത്തിയോടൊപ്പം ഉംറക്ക് വന്നതായിരുന്നു. ഒലിപ്പിൽ പുത്തൻ പുരയിൽ ഖാലിദ് യൂസഫിന്റെ ഭാര്യയാണ്. രണ്ട് മക്കളുണ്ട്. പിതാവ്: വാവച്ചി, മാതാവ്: ബീപാത്തു.
മുജീബ് പൂക്കൊട്ടൂരിന്റെ നേതൃത്വത്തിൽ കെഎംസിസി വെൽഫെയർ ടീം മരണാനുബന്ധ നടപടിക്രമങ്ങൾ പൂർത്തിയാക്കി വരുന്നു.



