വേങ്ങരയിൽ ഒരു കോടിയുടെ കുഴൽപ്പണം പിടിച്ചു

മലപ്പുറം: ചാക്കിൽ കെട്ടി സ്‌കൂട്ടറിൽ കടത്തിയ ഒരു കോടി രൂപയുടെ കുഴൽ പണം വേങ്ങരയിൽ പോലീസ് പിടികൂടി. കൊടുവള്ളി സ്വദേശി മുഹമ്മദ് മുനീറിനെയാണ് പണവുമായി പിടി കൂടിയത്.

ഓണക്കാലമായതിനാൽ, സംശയം തോന്നാതിരിക്കാൻ വാഴക്കുല ചാക്കിൽ കൊണ്ടുപോവുന്ന രീതിയിലായിരുന്നു പണം കടത്താൻ ശ്രമിച്ചത്. സ്‌കൂട്ടറിന്റെ മുന്നിൽ ചാക്കിൽ കെട്ടിയ രീതിയിലായിരുന്നു പണം. സംശയത്തെ തുടർന്ന് പോലീസ് പരിശോധിച്ചപ്പോഴാണ് ഒരു കോടിയിലേറെ രൂപ പോലീസ് കണ്ടെത്തിയത്.

ചാക്കിന് പുറമെ സ്‌കൂട്ടറിന്റെ സീറ്റിനടിയിലും പണം ഉണ്ടായിരുന്നു. 500 ൻറെയും 200 ൻറെയും നോട്ടുകളായിരുന്നു പിടികൂടിയവയിൽ ഭൂരിഭാഗവും. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മുഹമ്മദ് മുനീർ കടത്തിയ പാണത്തിന്റെ സ്രോതസ് ഉൾപ്പടെ അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles