രാഹുലിനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണത്തിൽ ക്രൈബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. സ്ത്രീകളെ സോഷ്യൽ മീഡിയയിൽ പിന്തുടർന്ന് ശല്യം ചെയ്‌തെന്നാണ് എഫ്ഐആറിൽ പറയുന്നത്. ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ച് സന്ദേശം അയച്ചെന്നും ഫോണിൽ സ്ത്രീകളെ ഭീഷണിപ്പെടുത്തിയെന്നും എഫ്ഐആറിൽ പറയുന്നുണ്ട്.

ബിഎൻഎസ്‌ 78 (2), 351 പോലീസ് ആക്‌ട് 120 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അഞ്ച് പേരുടെ പരാതികളിലാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എഫ്ഐആർ രെജിസ്റ്റർ ചെയ്‌തത്‌. അഞ്ചുപേരും മൂന്നാം കക്ഷികളാണ്.

 

Related Articles

- Advertisement -spot_img

Latest Articles