ന്യൂഡൽഹി: വോട്ടുകൾ വെട്ടി മാറ്റിയെന്ന രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ തള്ളി തെരെഞ്ഞെടുപ്പ് കമ്മീഷൻ. വ്യക്തികളെ കേൾക്കാതെ ഓൺലൈനായി വോട്ടുകൾ ഒഴിവാക്കാൻ കഴിയില്ലെന്നും രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ തെറ്റും അടിസ്ഥാന രഹിതവുമാണെന്ന് തെരെഞ്ഞെടുപ് കമീഷൻ.
ഓൺലൈനായി വോട്ട് ഒഴിവാക്കുന്നതിന് സാധ്യതയില്ല. വോട്ടറെ കേൾക്കാതെ വോട്ട് ഒഴിവാക്കുന്ന നടപടി പൂർത്തിയാക്കാനാവില്ല. രാഹുൽ ഗാന്ധി ഉന്നയിച്ചിരിക്കുന്ന ആരോപണം 2023 ലെ നിയമസഭാ തെരെഞ്ഞെടുപ്പിലേതാണ്. കർണാടക നിയമസഭാ തെരെഞ്ഞെടുപ്പിൽ അലന്ദ് മണ്ഡലത്തിൽ ഇത്തരം ചില ശ്രമങ്ങൾ നടന്നിരുന്നു. കൃത്യമായി അതിനെ തടഞ്ഞിരുന്നു എന്നും ക്രമക്കേടുകൾക്ക് ശ്രമമുണ്ടായതിൽ കേസെടുത്ത് അന്വേഷണം നടത്തി വരികയാണെന്നും കമ്മീഷൻ അറിയിച്ചു.
വോട്ടർ പട്ടികയിൽ നിന്ന് ചില വിഭാഗങ്ങളുടെ പേര് വെട്ടുന്നു. ദശദക്ഷകണക്കിന് പേരെ വ്യവസ്ഥാപിതമായി ലക്ഷ്യം വെക്കുന്നു. മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ വോട്ട് കൊള്ളക്ക് കൂട്ടുനിൽക്കുന്നു തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിൽ ഉന്നയിച്ചത്. മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ തെളിവുകൾ ഉണ്ടെന്നും നൂറുശതമാനം ഉറപ്പുള്ളത്മാത്രമാണ് പറയുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.



