കൊച്ചി: മുനമ്പം വഖഫ് ഭൂമി കേസിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. സ്ഥലം വഖഫ് ഭൂമിയാണെന്നും കൈമാറ്റങ്ങൾ അസാധുവാണെന്നുമായിരുന്നു സിംഗിൾ കോടതി വിധി. എന്നാൽ ഭൂമി വഖഫ് അല്ലെന്നാണ് ഡിവിഷൻ ബെഞ്ച് നിരീക്ഷണം.
1950 ലെ ആധാരപ്രകാരം ഇത് ഫാറൂഖ് കോളേജിലുള്ള ദാനമാണെന്നും ഭൂമി തിരിച്ചെടുക്കാനുള്ള വ്യവസ്ഥ വന്നതോടെ ഭൂമി വഖഫ് അല്ലാതായെന്നുമായിരുന്നു കോടതിയുടെ കണ്ടെത്തൽ. മുനമ്പം ഭൂമി വഖഫ് ഭൂമിയാണെന്ന് സിംഗിൾ ബെഞ്ച് വിധി പുറപ്പെടുവിച്ചിരുന്നു.
വഖഫ് നിയമം അനുസരിച്ചുള്ള നടപടികളെ പറ്റൂ എന്നും നിലപാട് എടുത്തിരുന്നു. അതേസമയം ഡിവിഷൻ ബെഞ്ച് ഇത് തിരുത്തുകയായിരുന്നു. സർക്കാരിൻറെ അപ്പീൽ ഹര്ജിയിലായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ ഇടപെടൽ. ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായരെ മുനമ്പത്തെ ഭൂമിയുടെ പരിശോധനയുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ചിരുന്നു. ഇത് സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു. തുടർന്നാണ് സർക്കാർ അപ്പീൽ പോയത്.



