മൊസാംബിക്കിൽ ബോട്ട് മുങ്ങി; മലയാളിയടക്കം അഞ്ചുപേരെ കാണാനില്ല

ന്യൂഡൽഹി: ജീവനക്കാരുമായി കപ്പലിലേക്ക് പോയ ബോട്ട് മുങ്ങി മൂന്ന് പേർ മരണപെട്ടു. മലയാളിയടക്കം അഞ്ച് പേരെ കാണാനില്ലെന്ന് അധികൃതർ അറിയിച്ചു.

എംടി സീ ക്വസ്റ്റ് എന്ന കപ്പലിലെ ഇന്ത്യൻ ജീവനക്കാരേയുമായി പോയ ലോഞ്ച് ബോട്ടാണ് മുങ്ങിയത്. 21 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. പതിനാലുപേർ സുരക്ഷിതരാണ്. അഞ്ച് പേരെയാണ് കാണാതായത്.

കപ്പലുകളും ഹെലികോപ്റ്ററുകളും അപകട സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണെന്നും ഡിജി ഷിപ്പിംഗ് വൃത്തങ്ങൾ അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles