പിഎം ശ്രീ: നിലപാടിലുറച്ച് സി.പി.ഐ; മന്ത്രിസഭാ യോഗം ബഹിഷ്കരിച്ചേക്കും

തിരുവനന്തപുരം: പിഎം ശ്രീ ധാരണാപത്രം റദ്ദാക്കിയില്ലെങ്കിൽ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കാൻ സി.പി.ഐ. തീരുമാനിച്ചു. ചൊവ്വാഴ്ച ചേർന്ന സെക്രട്ടേറിയറ്റ് യോഗത്തിലാണ് സി.പി.ഐ. നിലപാട് കടുപ്പിച്ചത്. അനുനയ നീക്കത്തിൻ്റെ ഭാഗമായി മന്ത്രിസഭാ യോഗം വൈകുന്നേരം 3.30-ലേക്ക് മാറ്റിയിട്ടുണ്ട്. കരാർ റദ്ദാക്കിയെന്ന് പരസ്യമായി പ്രഖ്യാപിക്കാതെ തങ്ങളുടെ മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കില്ലെന്ന് സി.പി.ഐ. നേതാക്കൾ ആവർത്തിച്ച് വ്യക്തമാക്കി.

എസ്.എസ്.കെ. ഫണ്ട് വാങ്ങി പിഎം ശ്രീയിൽ മെല്ലെപ്പോക്ക് നടത്തുന്ന നിർദ്ദേശം വിദ്യാഭ്യാസ വകുപ്പ് വീണ്ടും ഉയർത്തുന്നുണ്ടെങ്കിലും സി.പി.ഐ. വഴങ്ങാൻ സാധ്യതയില്ല. നേരത്തെ രണ്ടു തവണ മന്ത്രിസഭ ചർച്ച ചെയ്‌ത്‌ മാറ്റിവച്ച വിഷയത്തിൽ വീണ്ടും മന്ത്രിസഭയുടെ അനുമതിയില്ലാതെയാണ് ഒപ്പിട്ടത്. ഇതാണ് സി.പി.ഐയെ ചൊടിപ്പിച്ചത്. സമവായം തുടരാനാണ് സി.പി.എം. നീക്കം നടത്തുന്നത്

Related Articles

- Advertisement -spot_img

Latest Articles