പാറ്റ്ന: ബിഹാറിലെ ജഹാനാബാദിൽ 15 ഓളം പ്രായപൂർത്തിയാകാത്ത വിദ്യാർഥിനികളോട് ലൈംഗിക അതിക്രമം കാണിച്ച സർക്കാർ സ്‌കൂൾ പ്രിൻസിപ്പലിനെ നാട്ടുകാർ പിടികൂടി ക്രൂരമായി മർദ്ദിച്ചു. സ്‌കൂളിലെത്തിയ വിദ്യാർഥിനികളെ പ്രിൻസിപ്പൽ നിരന്തരം ഉപദ്രവിക്കാറുണ്ടെന്ന പരാതിയെത്തുടർന്നാണ് രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് ഇയാളെ കൈകാര്യം ചെയ്‌തത്.
വിദ്യാർഥിനികൾ മാതാപിതാക്കളോട് പരാതിപ്പെട്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്. തുടർന്ന് സ്‌കൂളിലെത്തിയ നാട്ടുകാർ പ്രിൻസിപ്പലിനെ വലിച്ചിഴച്ച് പുറത്തിട്ടു മർദ്ദിക്കുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.



