പത്തനംതിട്ടയിൽ യു.ഡി.എഫ്. സ്ഥാനാർഥിക്ക് നേരെ കരി ഓയിൽ ആക്രമണം

പത്തനംതിട്ട: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിൽ യു.ഡി.എഫ്. സ്ഥാനാർഥിക്ക് നേരെ കരി ഓയിൽ ആക്രമണം. മെഴുവേലി പഞ്ചായത്തിലെ പത്താം വാർഡിൽ മത്സരിക്കുന്ന ബിജോ വർഗീസിനാണ് ആക്രമണമേറ്റത്. ഇന്നലെ രാത്രിയോടെ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെയാണ് സ്ഥാനാർഥിക്ക് നേരെ കരി ഓയിൽ ഒഴിച്ചത്.

ആക്രമണത്തിൽ ബിജോ വർഗീസിന്റെ വസ്ത്രങ്ങളിൽ കരി ഓയിൽ പുരണ്ടു. സംഭവത്തിന് പിന്നാലെ സ്ഥാനാർഥിയും യു.ഡി.എഫ്. പ്രവർത്തകരും ചേർന്ന് ഇലവുംതിട്ട പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ നടന്ന ഈ ആക്രമണം പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

 

 

Related Articles

- Advertisement -spot_img

Latest Articles