കാസറഗോഡ് ജനറൽ ആശുപത്രിയിൽ ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി; എട്ട് പേർ അറസ്റ്റിൽ

കാസറഗോഡ്: കാസറഗോഡ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ചെമ്മനാട്, കീഴൂർ പ്രദേശങ്ങളിൽ നിന്നുള്ള രണ്ട് ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത് ആശുപത്രിക്കുള്ളിൽ പരിഭ്രാന്തി പരത്തി. അത്യാഹിത വിഭാഗത്തിലും ഒ.പി. കൗണ്ടറുകളിലുമായി ഇരുവിഭാഗവും കൊമ്പുകോർത്തതോടെ ഏകദേശം അര മണിക്കൂറോളം ഒ.പി., അത്യാഹിത വിഭാഗങ്ങളുടെ പ്രവർത്തനം തടസ്സപ്പെട്ടു.

ഡോക്ടർമാർ, നഴ്സുമാർ, ജീവനക്കാർ എന്നിവരുടെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന് എട്ട് പേരെ കാസർകോട് ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. മാങ്ങാട് ബാര പട്ടത്തൊടി ഷബീർ അലി (28), ചെമ്മനാട് കൂമനടുക്കം പി. ജഗദീഷ് കുമാർ (34), കീഴൂർ പടിഞ്ഞാറിലെ അഹമ്മദ് ഷാനവാസ് (28) ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

 

Related Articles

- Advertisement -spot_img

Latest Articles