28.7 C
Saudi Arabia
Tuesday, March 24, 2026
spot_img

പൈലറ്റ് ക്ഷാമവും ബോംബ് ഭീഷണിയും; ഇൻഡിഗോ സർവീസുകൾ മുടങ്ങുന്നത് തുടരുന്നു, യാത്രക്കാർ ദുരിതത്തിൽ

ന്യൂഡൽഹി: ഡൽഹി, മുംബൈ, ബെംഗളൂരു ഉൾപ്പെടെയുള്ള പ്രമുഖ നഗരങ്ങളിൽ നിന്നുള്ള ഇൻഡിഗോ എയർലൈൻസിന്റെ വിമാന സർവീസുകൾ മുടങ്ങുന്നത് യാത്രക്കാരെ വലയ്ക്കുന്നു. ഡി.ജി.സി.എ.യുടെ പുതിയ ചട്ടങ്ങൾ നടപ്പാക്കിയതിനെ തുടർന്നുള്ള പൈലറ്റ് ക്ഷാമം, ചെക്ക്-ഇൻ സംവിധാനത്തിലെ തകരാറുകൾ, ഉത്തരേന്ത്യയിലെ ശൈത്യം മൂലമുള്ള ഷെഡ്യൂൾ മാറ്റങ്ങൾ എന്നിവയാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം.

ഇന്നലെ മാത്രം മുന്നൂറിൽ അധികം സർവീസുകളാണ് മുടങ്ങിയത്. അതേസമയം മദീനയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള ഒരു ഇൻഡിഗോ വിമാനം ബോംബ് ഭീഷണി സന്ദേശം കാരണം അഹമ്മദാബാദിലേക്ക് തിരിച്ചുവിടുകയും ചെയ്തു. കേരളത്തിലും സ്ഥിതി ഗുരുതരമാണ്; കൊച്ചിയിൽ നിന്ന് റാസൽഖൈമയിലേക്ക് പോകേണ്ടിയിരുന്ന വിമാനം 12 മണിക്കൂറിലധികം വൈകിയതോടെ സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാർ ദുരിതത്തിലായി. തുടർച്ചയായ മൂന്നാം ദിവസവും സർവീസുകൾ താറുമാറായതോടെ വിമാനത്താവളങ്ങളിൽ യാത്രക്കാർ പ്രതിഷേധിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles