ഹോർമുസ് കടലിടുക്കിൽ യു.എസ് ഡ്രോൺ പിടിച്ചെടുത്തതായി ഇറാൻ; വാദം വ്യാജവും നിരാശയിൽ നിന്നുള്ളതുമെന്ന് അമേരിക്ക

ടെഹ്റാൻ/വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിൽ ചാരപ്രവർത്തനം നടത്തുകയായിരുന്ന അത്യാധുനിക അമേരിക്കൻ അന്തർവാഹിനി ഡ്രോൺ ഇന്റലിജൻസ്, ഇലക്ട്രോണിക് യുദ്ധതന്ത്രങ്ങളിലൂടെ പിടിച്ചെടുത്തതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC). ‘റീമസ് 600’ (Remus 600) ഇനത്തിൽപ്പെട്ട അണ്ടർവാട്ടർ വെഹിക്കിൾ തങ്ങളുടെ വിദഗ്ദ്ധരുടെ കൈവശമാണെന്നും അതിൽ നിന്നുള്ള സുപ്രധാന വിവരങ്ങൾ ചോർത്തിയെടുക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും ഇറാന്റെ അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് റിപ്പോർട്ട് ചെയ്തു. ഹോർമുസ് കടലിടുക്ക് അടച്ചിട്ടിരിക്കുകയാണെന്നും അനുമതിയില്ലാത്തതും അപകടകരവുമായ നീക്കങ്ങൾക്കെതിരെ ശക്തമായ നടപടി തുടരുമെന്നും ഐ.ആർ.ജി.സി വ്യക്തമാക്കി.

എന്നാൽ, ഇറാന്റെ അവകാശവാദങ്ങൾ തള്ളി യു.എസ് സൈന്യം രംഗത്തെത്തി. ഐ.ആർ.ജി.സിയുടെ വാദങ്ങൾ തികച്ചും വ്യാജവും നിരാശയിൽ നിന്നുള്ളതുമാണെന്ന് യു.എസ് സെൻട്രൽ കമാൻഡ് (CENTCOM) വക്താവ് ക്യാപ്റ്റൻ ടിം ഹോക്കിൻസ് അൽ ജസീറയോട് പ്രതികരിച്ചു. മേഖലയിൽ പ്രവൃത്തിക്കുന്ന തങ്ങളുടെ മുഴുവൻ ഓപ്പറേഷണൽ ഡ്രോണുകളുടെയും പൂർണ്ണ നിയന്ത്രണം യു.എസിന് ഉണ്ടെന്നും ഒരു ഡ്രോണും നഷ്ടപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

- Advertisement -spot_img

Latest Articles