അബഹ: പ്രാദേശിക തലങ്ങളിൽ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന് ഐസിഎഫ് സൗദി വെസ്റ്റ് ചാപ്റ്റർ നേതാക്കളും അബഹ റീജിയൻ ക്യാബിനറ്റും സംയുക്ത സംഗമം നടത്തി. അബഹ താജ് റോയൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സംയുക്ത സംഗമം ഐസിഎഫ് നാഷണൽ ജനറൽ സെക്രട്ടറി സിറാജ് കുറ്റ്യാടി ഉദ്‌ഘാടനം ചെയ്‌തു.നാഷണൽ നോളേജ് സെക്രട്ടറി മഹമൂദ് സഖാഫി മാവൂർ, നാഷണൽ എക്കണോമിക് സെക്രട്ടറി സലാം കുറ്റിയാടി നേതൃത്വം നൽകി.
ഘടകങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ ഊഷ്മളമാക്കുന്നതിനും പ്രവർത്തകർ തമ്മിലുള്ള ഇഴയടുപ്പം വർദ്ധപ്പിക്കുന്നതിനും ഉതകുന്നതായിരുന്നു സംഗമം. പദ്ധതി പ്രവർത്തനങ്ങൾ വിലയിരുത്തുന്നതും തുടർ പ്രവർത്തനങ്ങൾക്ക് ശക്തി പകരുന്നതുമായിരുന്നു സംഗമം. റീജിയൻ നേതാക്കൾക്ക് പുറമെ ഐസിഎഫ് സൗദി വെസ്റ്റ് ചാപ്റ്റർ നേതാക്കളായ മുഹ്‌യുദ്ധീൻ കുട്ടി സഖാഫി, മുഹമ്മദ് സഖാഫി ഉഗ്രപുരം, അബൂ മിസ്ബാഹ് ഐക്കരപ്പടി, മൊയ്തീൻ മാവൂർ, സൈദ് കൂമണ്ണ, മുഹമ്മദ് ബ്ൻ സ്വാലിഹ് മുജീബ് ഹാജി പിഎംആർ, അബ്ദുൽ സത്താർ പതിമംഗലം എന്നിവർ സംബന്ധിച്ചു.
സംയുക്ത റൗണ്ട് ടേബിൾ സംഗമം പുതിയ അനുഭവമായിരുന്നെന്നും തുടർ പ്രവർത്തങ്ങൾക്ക് വലിയ പ്രചോദനമായി തീരുമെന്നും അബഹ റീജിയൻ നേതാക്കളായ മുഹമ്മദ് കുഞ്ഞിപ്പ ലിയാഖത്ത് മൂത്തേടം നാസർ കെടിആർ എന്നിവർ അഭിപ്രായപ്പെട്ടു. നാഷണൽ സെക്രട്ടറി മഹ്മൂദ് സഖാഫിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച സംഗമത്തിന് ചാപ്റ്റർ സംഘടന സെക്രട്ടറി മൊയ്തീൻ മാവൂർ സ്വാഗതവും റീജിയൻ സംഘടന സെക്രട്ടറി കബീർ പാലപറ്റ നന്ദിയും പറഞ്ഞു.



