എത്ര തെരെഞ്ഞെടുപ്പ് തോറ്റാലും ജനങ്ങളോടൊപ്പം പോരാടും’; മോദിക്കും ബിജെപിക്കുമെതിരെ പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: തെരഞ്ഞെടുപ്പുകളിലെ തിരിച്ചടികൾക്കിടയിലും രാജ്യത്തെ ജനങ്ങൾക്കുവേണ്ടി പോരാട്ടം തുടരുമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും രൂക്ഷമായി വിമർശിച്ച പ്രിയങ്ക, ബി.ജെ.പി സർക്കാർ ജനങ്ങളിൽ നിന്ന് അകന്നുപോയതായും ആരോപിച്ചു.

അടുത്ത തിരഞ്ഞെടുപ്പിൽ ജനകീയ പ്രശ്നങ്ങളെ മുൻനിർത്തി ശക്തമായ രാഷ്ട്രീയ പോരാട്ടം കാഴ്ചവെക്കുമെന്നും ജനവികാരം ഉൾക്കൊണ്ടുള്ള രാഷ്ട്രീയമാണ് കോൺഗ്രസ് മുന്നോട്ട് വെക്കുന്നതെന്നും അവർ വ്യക്തമാക്കി.

ഈ പോരാട്ടത്തിൽ ജനങ്ങൾക്കൊപ്പം താൻ അടിയുറച്ചുനിൽക്കുമെന്നും, ബി.ജെ.പി നേതൃത്വത്തിൻ്റെ വിഭജന രാഷ്ട്രീയത്തെ ജനങ്ങൾ തള്ളിക്കളയുമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു

 

Related Articles

- Advertisement -spot_img

Latest Articles