‘സി.പി.എമ്മിലെ സ്ത്രീ ലമ്പടന്മാരെ ആദ്യം മുഖ്യമന്ത്രി നിലക്ക് നിർത്തട്ടെ; രമേശ് ചെന്നിത്തല

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസുമായി ബന്ധപ്പെടുത്തി കോൺഗ്രസ് നേതാക്കളെ ‘സ്ത്രീലമ്പടന്മാർ’ എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന് രൂക്ഷമായ മറുപടിയുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

“സി.പി.എമ്മിലെ സ്ത്രീ ലമ്പടന്മാരെ ആദ്യം മുഖ്യമന്ത്രി നിലക്ക് നിർത്തട്ടെ. വീമ്പു പറയുന്നതിന് പരിധിയുണ്ട്” എന്ന് ചെന്നിത്തല തുറന്നടിച്ചു. സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ പരാതി രണ്ടാഴ്ചയോളം കയ്യിൽ വെച്ച മുഖ്യമന്ത്രിയാണ് ഈ വർത്തമാനം പറയുന്നതെന്നും ചെന്നിത്തല വിമർശിച്ചു. സ്ത്രീലമ്പടന്മാർക്ക് ഉന്നത പദവി നൽകുന്നതാണ് സി.പി.എം. ശൈലി എന്ന് ആരോപിച്ച അദ്ദേഹം,

സ്ത്രീപീഡനം നടത്തിയവരെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നും ഇരട്ടത്താപ്പാണ് മുഖ്യമന്ത്രിക്കുള്ളതെന്നും കൂട്ടിച്ചേർത്തു. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം പരാതി രാഷ്ട്രീയ പ്രേരിതമാണോയെന്ന് കോടതി പരിശോധിക്കട്ടെ എന്നും, ‘എൻ പിള്ള’ നയം എടുക്കുന്നത് ശരിയല്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

 

Related Articles

- Advertisement -spot_img

Latest Articles