ഹൃദയാഘാതം; തിരുവനന്തപുരം സ്വദേശി അൽ ഹസയിൽ മരണപ്പെട്ടു.

അൽ ഹസ: തിരുവനന്തപുരം സ്വദേശി അൽ ഹസയിൽ മരണപ്പെട്ടു. മൂന്ന് പതിറ്റാണ്ടായി അൽ ഹസയിൽ പ്രവാസ ജീവിതം നയിക്കുന്ന തിരുവനന്തപുരം പോത്തൻകോട് കൊയ്ത്തൂർകോണം സ്വദേശി മരണപെട്ടു. ഹസയിലെ സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവമായിരുന്ന അബദുൽ സലീം (57) ഇന്നുച്ചക്കാണ് അൽ ഹസ ജാഫർ ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടത്.

ഹൃദയാഘാതം മൂലമായിരുന്നു മരണം. മൃതശരീരം അൽ ഹസ ജാഫർ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണാനുബന്ധ നടപടി ക്രമങ്ങൾ അൽ ഹസ ഒ ഐ സി സി പ്രവർത്തകരുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ഭാര്യ ഹസീന, മകൻ ഹാരിസ്, മകൾ സുബ്ഹാന എന്നിവരാണു് കുടുംബാംഗങ്ങൾ. ഒ ഐ സി സി അൽ അഹ്സ കമ്മിറ്റി എക്സിക്യൂട്ടീവ് മെമ്പറായിരുന്ന അബ്ദുൽ സലീമിൻ്റ ആകസ്മിക നിര്യാണത്തിൽ അൽ ഹസ ഒ ഐ സി സി അഗാധമായ ദു:ഖവും അനുശോചനവും രേഖപ്പെടുത്തി.

 

Related Articles

- Advertisement -spot_img

Latest Articles