23.4 C
Saudi Arabia
Sunday, March 22, 2026
spot_img

കമ്മ്യൂണിറ്റി ഹെൽപ്പേഴ്സ് ഡേ ആഘോഷിച്ച് അലിഫ് സ്കൂൾ

റിയാദ്: അലിഫ് ഇൻ്റർനാഷണൽ സ്കൂളിൽ നടന്ന കെ ജി വിദ്യാർത്ഥികളുടെ കമ്മ്യൂണിറ്റി ഹെൽപ്പേഴ്സ് ഡേ സാമൂഹ്യ പ്രതിബദ്ധതയുടെയും സേവന മനസ്കതയുടെയും നേർചിത്രമായി. സാമൂഹ്യ സേവനത്തിന്റെ വ്യത്യസ്തമായ മാതൃക തീർത്ത് വിദ്യാർഥികൾ വിവിധ വേഷങ്ങളണിഞ്ഞു.

അഗ്നിശമന സേനാംഗങ്ങൾ, പാരാമിലിറ്ററി ഫോഴ്സ്, ഡോക്ടർ, നഴ്സ്, എഞ്ചിനീയർ, ബാങ്ക് മാനേജർ, അധ്യാപകർ, റിസപ്ഷനിസ്റ്റ്, ഡ്രൈവർ, കർഷകൻ തുടങ്ങി സാമൂഹ്യനിർമ്മിതിയുടെ വിവിധ തലങ്ങളെ സ്പർശിക്കുന്നതായിരുന്നു വിദ്യാർഥികളുടെ വ്യത്യസ്‌ത വേഷങ്ങളും സംവിധാനങ്ങളും.

അലിഫ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് സി ഇ ഒ ലുഖ്മാൻ അഹമ്മദ്, പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ, ഹെഡ്മാസ്റ്റർ നൗഷാദ് നാലകത്ത്, ഗേൾസ് വിഭാഗം പ്രധാന അധ്യാപിക ഫാത്തിമ ഖൈറുന്നിസ, കെ ജി കോഡിനേറ്റർ വിസ്മി രതീഷ്, പ്രോഗ്രാം കോഡിനേറ്റർ സനിജ ഷാനവാസ്, അഡ്മിനിസ്ട്രേറ്റർ അലി ബുഖാരി എന്നിവർ പങ്കെടുത്തു.

Related Articles

- Advertisement -spot_img

Latest Articles