26.9 C
Saudi Arabia
Tuesday, April 28, 2026
spot_img

വെള്ളാപ്പള്ളിയും വർഗീയതയും; എൽഡിഎഫിൽ ആഭ്യന്തര കലഹം

തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായുള്ള സൗഹൃദത്തെച്ചൊല്ലി ഇടതുമുന്നണിക്കുള്ളിൽ പരസ്യമായ വാക്പോര് മുറുകുന്നു. വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി ഔദ്യോഗിക കാറിൽ കയറ്റിയതിനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉന്നയിച്ച വിമർശനങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി. “ബിനോയ് വിശ്വത്തിന് അദ്ദേഹത്തിന്റേതായ നിലപാടുണ്ടാകും, തനിക്ക് തന്റേതായ നിലപാടുമുണ്ട്. താൻ ബിനോയ് വിശ്വമല്ലല്ലോ” എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയത് ശരിയായ പ്രവൃത്തിയാണെന്നും അതിൽ ഒരു തെറ്റുമുണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

അതേസമയം, സി.പി.ഐയെ ‘ചതിയൻ ചന്തു’ എന്ന് വെള്ളാപ്പള്ളി വിശേഷിപ്പിച്ചതിനെ മുഖ്യമന്ത്രി അനുകൂലിച്ചില്ല. സി.പി.ഐ മുന്നണിയിലെ പ്രധാനപ്പെട്ട പാർട്ടിയാണെന്നും അവർ വഞ്ചന കാണിക്കുന്നവരല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, വർഗീയ പരാമർശങ്ങൾ നടത്തുന്ന വ്യക്തിക്ക് മുഖ്യമന്ത്രി പിന്തുണ നൽകുന്നത് എന്തിനാണെന്ന ചോദ്യം സി.പി.ഐ നേതാക്കൾക്കിടയിൽ ശക്തമാണ്. സി.പി.എം കേന്ദ്രങ്ങൾ മുഖ്യമന്ത്രിയെ പിന്തുണച്ച് രംഗത്തെത്തുമ്പോൾ, വെള്ളാപ്പള്ളിയുമായുള്ള ബന്ധം മുന്നണിക്ക് ദോഷം ചെയ്യുമെന്ന നിലപാടിലാണ് സി.പി.ഐ. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ ഈ ആഭ്യന്തര കലഹം മുന്നണിയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

Related Articles

- Advertisement -spot_img

Latest Articles