തൃശൂർ മെഡിക്കൽ കോളജിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ തീപിടിത്തം; വൻ ദുരന്തം ഒഴിവായി

തൃശൂർ: തൃശൂർ മെഡിക്കൽ കോളജ് വളപ്പിൽ നിർമാണത്തിലിരിക്കുന്ന പുതിയ കെട്ടിടത്തിൽ തീപിടിത്തം. കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് തീയും പുകയും ഉയർന്നത്. എയർ കണ്ടീഷണർ ജോലികൾ നടന്നുവരുന്നതിനിടെ ഇൻസുലേഷനിലുണ്ടായ സാങ്കേതിക തകരാറാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

വിവരമറിഞ്ഞ ഉടൻ തന്നെ തൃശൂർ, വടക്കാഞ്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സിന്റെ രണ്ട് യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഫയർഫോഴ്സ് സംഘത്തിന്റെ വേഗത്തിലുള്ള ഇടപെടലിനെ തുടർന്ന് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കാൻ സാധിച്ചു. സംഭവത്തിൽ ആളപായമോ കാര്യമായ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles