വി.ഡി. സതീശനെതിരെ അപകീർത്തികരമായ പരാമർശം: സൈബർ പോലീസ് കേസെടുത്തു

കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയ സംഭവത്തിൽ കോഴിക്കോട് സൈബർ പോലീസ് കേസെടുത്തു. ‘നിതിൻ കക്കാടത്ത്’ എന്ന ഫേസ്ബുക്ക് ഐഡി ഉടമയ്‌ക്കെതിരെയാണ് കോൺഗ്രസ് ബേപ്പൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് രാജീവൻ കെ. നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടപടിയെടുത്തത്. സോഷ്യൽ മീഡിയ പോസ്റ്റിന് താഴെ കമന്റ് ബോക്സിലൂടെയാണ് അപകീർത്തികരമായ പരാമർശം ഉന്നയിച്ചതെന്ന് പരാതിയിൽ പറയുന്നു.

പൊതുസമൂഹത്തിൽ ലഹളയും കലഹവും സൃഷ്ടിക്കാൻ ലക്ഷ്യമിട്ടാണ് പോസ്റ്റ് ഇട്ടിരിക്കുന്നതെന്ന വിലയിരുത്തലിൽ, സൈബർ എ.സി.പിയുടെ നിർദ്ദേശപ്രകാരം കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, പവർകട്ടിന്റെ പേരിൽ ഭരണകൂടത്തിനും നേതാക്കൾക്കുമെതിരെ വീഡിയോ പങ്കുവെച്ച ആലപ്പുഴയിലെ പി.ഡി.പി പ്രവർത്തകൻ അഹമ്മദ് കബീറിന്റെ മൊബൈൽ ഫോൺ നേരത്തെ ആലപ്പുഴ സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രാദേശിക കോൺഗ്രസ് പ്രവർത്തകൻ നൽകിയ പരാതിയിലായിരുന്നു അന്ന് പോലീസ് നടപടി.

Related Articles

- Advertisement -spot_img

Latest Articles