15.8 C
Saudi Arabia
Thursday, March 26, 2026
spot_img

ജുബൈലിൽ വാഹനാപകടം; തിരുവനന്തപുരം സ്വദേശിയായ യുവാവ് നിര്യാതനായി

ജുബൈൽ: സൗദി അറേബ്യയിലെ ജുബൈലിലുണ്ടായ വാഹനാപകടത്തിൽ തിരുവനന്തപുരം സ്വദേശി മരണപ്പെട്ടു. വെമ്പായം പുളിക്കക്കോണം പാണയിൽവീട്ടിൽ അൽ അസീം (34) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി അൽ അസീം ഓടിച്ചിരുന്ന വാഹനം ഒരു ട്രക്കിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സംഭവസ്ഥലത്തുവെച്ചുതന്നെ അസീം മരണപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

ജുബൈലിലെ ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം. അബ്ദുൽ സലാം – നസീഹ ബീവി ദമ്പതികളുടെ മകനാണ്. സഹിയ ബാനു ആണ് ഭാര്യ. മൃതദേഹം നിലവിൽ ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. അസീമിന്റെ അപ്രതീക്ഷിത വേർപാട് വെമ്പായത്തെയും പ്രവാസി സമൂഹത്തെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

 

 

Related Articles

- Advertisement -spot_img

Latest Articles