മലപ്പുറത്ത് റെയിൽവേ ട്രാക്കിന് സമീപം 14-കാരി മരിച്ച നിലയിൽ; 16-കാരനായ സുഹൃത്ത് പോലീസ് കസ്റ്റഡിയിൽ

മലപ്പുറം: കരുവാരക്കുണ്ടിൽ നിന്ന് കാണാതായ പതിനാലുകാരിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ റെയിൽവേ ട്രാക്കിന് സമീപം കണ്ടെത്തി. വണ്ടൂരിനും പാണ്ടിക്കാടിനും ഇടയിലുള്ള തൊടിയപ്പുലം റെയിൽവേ ട്രാക്കിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പെൺകുട്ടിയുടെ സുഹൃത്തായ 16-കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രണയനൈരാശ്യമാണോ അതോ മറ്റ് തർക്കങ്ങളാണോ മരണത്തിന് പിന്നിലെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.

കഴിഞ്ഞ ദിവസം മുതൽ പെൺകുട്ടിയെ വീട്ടിൽ നിന്ന് കാണാതായിരുന്നു. ബന്ധുക്കൾ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് വ്യാഴാഴ്ച ഉച്ചയോടെ നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയുടെ ശരീരത്തിൽ മുറിവേറ്റ പാടുകളുണ്ട്. കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായിട്ടുണ്ടെന്നാണ് അറിയുന്നത്.

കസ്റ്റഡിയിലുള്ള കൗമാരക്കാരനെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൊലപാതകമാണോ അതോ ആത്മഹത്യയാണോ എന്ന കാര്യത്തിൽ വ്യക്തത വരുത്താൻ ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

 

Related Articles

- Advertisement -spot_img

Latest Articles