അക്ഷർധാം ഭീകരാക്രമണ കേസ്: മൂന്ന് മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി അഹമ്മദാബാദ് പോട്ട കോടതി

അഹമ്മദാബാദ്: 2002-ലെ അക്ഷർധാം ക്ഷേത്ര ഭീകരാക്രമണ കേസിൽ പ്രതികളെന്ന് ആരോപിച്ച് ജയിലിലടച്ച മൂന്ന് മുസ്‌ലിം യുവാക്കളെ അഹമ്മദാബാദ് പോട്ട പ്രത്യേക കോടതി കുറ്റവിമുക്തരാക്കി. ഗുജറാത്ത് സ്വദേശികളായ മജിദ് പട്ടേൽ, ശൗക്കത്ത് തഖിയ, കശ്മീർ സ്വദേശി അബ്ദുൽ ഗനി എന്നിവരെയാണ് വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ കോടതി വെറുതെ വിട്ടത്. ഇവർക്കെതിരായ കുറ്റങ്ങൾ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും മതിയായ തെളിവുകളുടെ അഭാവത്തിലാണ് ഇവരെ വിട്ടയക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.

ആറിലധികം വർഷം ജയിൽവാസം അനുഭവിച്ച ശേഷമാണ് ഇവർ നിരപരാധികളാണെന്ന് കണ്ടെത്തി പുറത്തിറങ്ങുന്നത്. 2002 സെപ്തംബറിൽ അക്ഷർധാം ക്ഷേത്രത്തിലുണ്ടായ ആക്രമണത്തിൽ ഗൂഢാലോചന നടത്തിയെന്നായിരുന്നു ഇവർക്കെതിരെയുള്ള ആരോപണം. നേരത്തെ ഇതേ കേസിൽ ശിക്ഷിക്കപ്പെട്ട മറ്റ് ആറ് പേരെ 2014-ൽ സുപ്രീം കോടതി കുറ്റവിമുക്തരാക്കിയിരുന്നു. പ്രതികൾക്കെതിരെ വ്യാജ തെളിവുകൾ ചമച്ചതിന് ഗുജറാത്ത് പോലീസിനെ അന്ന് സുപ്രീം കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ കുറ്റവിമുക്തരായവർക്ക് നീതി ലഭിക്കാൻ വൈകിയെങ്കിലും സത്യം ജയിച്ചതിൽ ആശ്വാസമുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകർ പ്രതികരിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles