18.3 C
Saudi Arabia
Friday, March 20, 2026
spot_img

വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന നിലമ്പൂർ സ്വദേശി ജിദ്ദയിൽ മരണപെട്ടു

ജിദ്ദ: വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന നിലമ്പൂർ സ്വദേശി മരണപെട്ടു. ജിദ്ദ അനാകഷിൽ താമസിക്കുന്ന നിലമ്പൂർ രാമൻകുത്ത് കാക്കപ്പാറ അയ്യൂബാണ് (54) മരണപ്പെട്ടത്. ജിദ്ദ കിങ്ങ് ഫഹദ് ആശുപത്രിയിൽ വെച്ച് വെള്ളിയാഴ്‌ച രാവിലെയായിരുന്നു മരണം. ഒന്നരമാസം മുമ്പ് ജിദ്ദയിൽ വാഹനാപകടത്തിൽ പറ്റി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു.

കാക്കപ്പാറ കമ്മുഹാജിയാണ് പിതാവ്. മാതാവ്: ആമിന, ഭാര്യ: ജസീന, മക്കൾ ഹാഷിർ, ഹനാൻ, ഹൈഫ. മരണാനുബന്ധ നടപടിക്രമങ്ങൾ ജിദ്ദ കെ എം സി സി വെൽഫയർ വിങ്ങ് പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്നു വരുന്നു. ജനാസ ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

 

 

 

Related Articles

- Advertisement -spot_img

Latest Articles