സൗദിയിൽ മലയാളി നഴ്സ് അന്തരിച്ചു; മരണം ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന്

ജിസാൻ: സൗദി അറേബ്യയിൽ ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്ന മലയാളി നഴ്സ് അന്തരിച്ചു. പത്തനംതിട്ട റാന്നി നെല്ലിക്കാമൺ കുറിച്ചിപ്പത്തലിൽ ഷെർളി ഡേവിഡ് ജേക്കബ് (34) ആണ് മരിച്ചത്. ജിസാൻ അബൂഅരീഷ് സൗദി ആംഡ് ഫോഴ്സ് ആശുപത്രിയിൽ കഴിഞ്ഞ എട്ടു വർഷമായി സ്റ്റാഫ് നഴ്സായി ജോലി ചെയ്തുവരികയായിരുന്നു. ശ്വാസകോശ രോഗത്തെത്തുടർന്ന് ഈ മാസം അഞ്ചാം തീയതി മുതൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെ ഹൃദയാഘാതം സംഭവിക്കുകയും ആരോഗ്യനില വഷളാവുകയും ചെയ്തതോടെ വൈകുന്നേരം നാല് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

അബഹ അൽഹയാത്ത് ആശുപത്രിയിൽ നഴ്സായ സഹോദരി ഷൈനി ഡേവിഡ് ചികിത്സാസമയത്ത് ഷെർളിക്കൊപ്പമുണ്ടായിരുന്നു. ജോബിനാണ് പരേതയായ ഷെർളിയുടെ ഭർത്താവ്. നിലവിൽ അബൂഅരീഷ് ഡിഫൻസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. സഹപ്രവർത്തകരും സുഹൃത്തുക്കളും ഷെർളിയുടെ അപ്രതീക്ഷിത വേർപാടിൽ അനുശോചനം രേഖപ്പെടുത്തി.

 

 

Related Articles

- Advertisement -spot_img

Latest Articles