കാക്കനാട് യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് പിടിയിൽ

കൊച്ചി: കാക്കനാട് അമ്പാടിമൂലയിൽ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് പോലീസ് പിടിയിൽ. ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ ആലപ്പുഴ അനിൽകുമാറിനെയാണ് തൃക്കാക്കര പോലീസ് കസ്റ്റഡിയിലെടുത്തത്.സ്വദേശിനി ജയശ്രീയെ (42) കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇളങ്ങുളം പത്തനംതിട്ട സ്വദേശിയായ ഭർത്താവ്

ചൊവ്വാഴ്ച വൈകുന്നേരത്തോടെ അമ്പാടിമൂലയിലെ റോഡരികിൽ വെച്ചാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പ്രദേശത്തെ ഹോസ്റ്റലിൽ താമസിച്ച് ജോലി ചെയ്തുവരികയായിരുന്ന ജയശ്രീയെ അനിൽകുമാർ വിളിച്ചിറക്കുകയും, തുടർന്നുണ്ടായ തർക്കത്തിനിടെ കൈയിൽ കരുതിയ പെട്രോൾ ഒഴിച്ചു തീകൊളുത്തുകയുമായിരുന്നു. യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് തീ അണച്ച് ഇവരെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചത്.

ആക്രമണത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന് കടന്നുകളയാൻ ശ്രമിച്ച അനിൽകുമാറിനെ നാട്ടുകാർ തടഞ്ഞുവെച്ച് തൃക്കാക്കര പോലീസിന് കൈമാറുകയായിരുന്നു. മുഖത്തും ശരീരത്തിലും ഗുരുതരമായി പൊള്ളലേറ്റ ജയശ്രീയുടെ ആരോഗ്യനില ആശങ്കാജനകമായി തുടരുകയാണ്. കുടുംബ വഴക്കാണ് ക്രൂരമായ അക്രമത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്ത പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles