കൊച്ചി: മാസപ്പടി കേസില്‍ വിജിലൻസ് കോടതി വിധിക്കെതിരേ ഹൈക്കോടതിയിൽ ഹരജി നൽകി കോൺഗ്രസ്സ് നേതാവ് മാത്യു കുഴൽനാടൻ എംഎൽഎ. മുഖ്യമന്ത്രിക്കും മകൾ വീണാക്കുമെതിരേ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി വിജിലൻസ് കോടതി നേരത്തെ തള്ളിയിരുന്നു. ഈ വിധി പുനഃപരിശോധിക്കണമെന്നാശ്യപ്പെട്ടുകൊണ്ടാണ് കുഴൽനാടൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
ഹര്‍ജിയില്‍ ആരോപണങ്ങള്‍ മാത്രമേയുള്ളൂ തെളിവുകളൊന്നുമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വിജിലന്‍സ് കോടതി ഹർജി തള്ളിയത്. ആരോപണങ്ങള്‍ക്ക് പ്രഥമദൃഷ്ട്യാ തെളിവില്ലെന്നും ഹര്‍ജി അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നും വിധിന്യായത്തില്‍ പറഞ്ഞിരുന്നു. മാത്യു കുഴല്‍നാടന്റെ ഹര്‍ജി രാഷ്ട്രീയ പ്രേരിതമായ ആരോപണമെന്ന വാദം ശരിവെക്കുന്നതാണെന്നും കോടതി വിമര്‍ശിച്ചിരുന്നു.
വിജിലൻസ് കോടതിയുടെ ഈ നിരീക്ഷണം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് കുഴൽനാടൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.