കാസറഗോഡ്: പ്രതിശ്രുത വരന്റെ വേർപാടിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. കുമ്പള കിദൂർ സ്വദേശിനി പ്രഫുല്ല (26) ആണ് മരിച്ചത്. വീട്ടിലെ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രഫുല്ലയുമായി വിവാഹം ഉറപ്പിച്ചിരുന്ന തമിഴ്നാട് സ്വദേശി മണി ഒരു മാസം മുമ്പ് വാഹനാപകടത്തിൽ മരിച്ചിരുന്നു. ഈ ആഘാതത്തിൽ നിന്നും പ്രഫുല്ലയ്ക്ക് മോചിതയാകാൻ സാധിച്ചിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു.
തന്റെ മൃതദേഹം മണിയുടെ അരികിൽ തന്നെ സംസ്കരിക്കണമെന്ന വികാരനിർഭരമായ ആത്മഹത്യാക്കുറിപ്പും മുറിയിൽ നിന്നും കണ്ടെടുത്തു. സംഭവത്തിൽ കുമ്പള പോലീസ് കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്. വിവാഹത്തിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ വരൻ മരിച്ചതും പിന്നാലെ യുവതിയുടെ വിയോഗവും പ്രദേശത്തെ നൊമ്പരത്തിലാഴ്ത്തിയിരിക്കുകയാണ്.



