രവ്നീത് സിങ് ബിട്ടു കേന്ദ്ര മന്ത്രിസഭയിൽ നിന്ന് രാജിവെച്ചു; രാജി സ്വീകരിച്ച് രാഷ്ട്രപതി

ന്യൂഡൽഹി: കേന്ദ്ര റെയിൽവേ, ഭക്ഷ്യ സംസ്കരണ വ്യവസായ സഹമന്ത്രി രവ്നീത് സിങ് ബിട്ടു കേന്ദ്ര മന്ത്രിസഭയിൽ നിന്ന് രാജിവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശപ്രകാരം രാഷ്ട്രപതി ദ്രൗപതി മുർമു ബിട്ടുവിന്റെ രാജി സ്വീകരിച്ചതായി രാഷ്ട്രപതി ഭവൻ ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു. അദ്ദേഹത്തിന്റെ രാജ്യസഭയിലെ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് ഈ രാജിവെപ്പ്.

പഞ്ചാബിൽ നിന്നുള്ള ബി.ജെ.പി നേതാവും മുൻ പഞ്ചാബ് മുഖ്യമന്ത്രി ബിയാന്ത് സിങ്ങിന്റെ ചെറുമകനുമാണ് രവ്നീത് സിങ് ബിട്ടു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ലുധിയാന മണ്ഡലത്തിൽ നിന്നും ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ചിരുന്നെങ്കിലും അദ്ദേഹം പരാജയപ്പെട്ടിരുന്നു. തുടർന്ന് 2024-ൽ രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാംഗമായാണ് അദ്ദേഹത്തെ കേന്ദ്ര മന്ത്രിസഭയിൽ സഹമന്ത്രിയായി ഉൾപ്പെടുത്തിയത്. രാജ്യസഭാ കാലാവധി അവസാനിച്ചതോടെ രാജിവെച്ച ബിട്ടു, വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കായി ജനവിധി തേടിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

 

Related Articles

- Advertisement -spot_img

Latest Articles