ഹൂതി ആക്രമണങ്ങളെ അപലപിച്ച യു.എൻ രക്ഷാസമിതി പ്രസ്താവനയെ സ്വാഗതം ചെയ്ത് സൗദി അറേബ്യ

റിയാദ്: സൗദി അറേബ്യയ്ക്ക് നേരെയും ചെങ്കടലിലെ വാണിജ്യ കപ്പലുകൾക്ക് നേരെയും ഹൂതികൾ നടത്തുന്ന മിസൈൽ ആക്രമണങ്ങളെ ശക്തമായി അപലപിച്ച ഐക്യരാഷ്ട്രസഭ (യു.എൻ) രക്ഷാസമിതിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത് സൗദി വിദേശകാര്യ മന്ത്രാലയം. മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും അന്താരാഷ്ട്ര നാവിക ഗതാഗതത്തിനും ആഗോള വ്യാപാരത്തിനും ഭീഷണിയാകുന്ന ഇത്തരം നിയമലംഘനങ്ങൾക്കെതിരെ അന്താരാഷ്ട്ര സമൂഹം ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. യമനിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളെ ഇത്തരം ആക്രമണങ്ങൾ തടസ്സപ്പെടുത്തുന്നുണ്ടെന്നും സൗദി ചൂണ്ടിക്കാട്ടി.

യമനിലെ അന്താരാഷ്ട്ര അംഗീകൃത സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ ജൂലൈ 3-ന് സനാ വിമാനത്താവളത്തിലും ജൂലൈ 13-ന് ഹൊദൈദ വിമാനത്താവളത്തിലും വിമാനങ്ങൾ ഇറക്കിയ നടപടിയെയും രക്ഷാസമിതി അംഗങ്ങൾ പ്രസ്താവനയിൽ അപലപിച്ചു. യമനുമായി ബന്ധപ്പെട്ട് ഉപരോധം നേരിടുന്ന വ്യക്തികൾക്കോ ഹൂതികൾ ഉൾപ്പെടെയുള്ള സംഘടനകൾക്കോ ആയുധങ്ങളോ സൈനിക സാമഗ്രികളോ അനുബന്ധ സഹായങ്ങളോ നൽകുന്നതും കൈമാറ്റം ചെയ്യുന്നതും യു.എൻ രക്ഷാസമിതി പ്രമേയം 2216 പൂർണ്ണമായി നിരോധിക്കുന്നുണ്ടെന്ന് രക്ഷാസമിതി ഓർമ്മിപ്പിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles