ജിദ്ദ: ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ നവാഗത സംഗമം ഇരിക്കൂർ മണ്ഡലം കെഎംസിസി സംഘടിപ്പിച്ചു. ഷറഫുദീൻ ഇരിക്കൂറിന്റെ അധ്യക്ഷയിൽ സംഘടിപ്പിച്ച യോഗത്തിൽ ബഷീർ നെടുവോട് സ്വാഗതം പറഞ്ഞു.
കണ്ണൂർ ജില്ലാ പ്രസിഡണ്ട് നൗഷാദ് ചപ്പാരപ്പടവ് യോഗം ഉത്ഘാടനം ചെയ്തു. ജില്ലാ സെക്രെട്ടറി സകരിയ ആറളം മുഖ്യപ്രഭാഷണം നടത്തി നാഷണൽ കമ്മിറ്റി സെക്രെട്ടറിയേറ്റ് മെമ്പർ അബ്ദുറഹ്മാൻ വായാട് നവാഗതർക്ക് ഷാൾ അണിയിച്ചു സ്വീകരിച്ചു
മുനീർ കമ്പിൽ, അബ്ദുറസാഖ് ഇരിക്കൂർ, മുഹമ്മദ് കുഞ്ഞി ശ്രീകണ്ഠപുരം, റഷീദ് ഇരിട്ടി, ഷഹീർ ശാദുലി എന്നിവർ ആശംസ പ്രസംഗം നടത്തി അഷ്റഫ് നെടുവോട് നന്ദി പറഞ്ഞു.



