‘യംഗ് ഇന്ത്യ, സ്ട്രോംഗ് ഡെമോക്രസി’: സ്വാതന്ത്ര്യദിനത്തിൽ ജനസഭ സംഘടിപ്പിച്ച് ഐ.സി.എഫ് ജിദ്ദ റീജിയൻ

ജിദ്ദ: ഭാരതത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ‘യംഗ് ഇന്ത്യ, സ്ട്രോംഗ് ഡെമോക്രസി’ എന്ന പ്രമേയത്തിൽ ഐ.സി.എഫ് ജിദ്ദ റീജിയൻ ജനസഭ സംഘടിപ്പിച്ചു. മുഹിയുദ്ദീൻ സഖാഫിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടി ഖാസിം സഖാഫി ഉദ്ഘാടനം ചെയ്തു. മുഹ്സിൻ സഖാഫി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ എ.എം. സജിത്ത്, സോഷ്യൽ ആക്ടിവിസ്റ്റ് നാസർ വെളിയങ്കോട്, സാദിഖ് ചാലിയാർ, മുഹിയുദ്ദീൻവാഴക്കാട് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

അറിവും നേതൃശേഷിയും മൂല്യബോധവും ഉത്തരവാദിത്തബോധവുമുള്ള ശക്തമായ യുവത്വമാണ് രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ അടിത്തറയെന്ന് ജനസഭ അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യം ആഘോഷിക്കുന്നതോടൊപ്പം തന്നെ ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാനുള്ള യുവതലമുറയുടെ ഉത്തരവാദിത്തവും ചടങ്ങിൽ എടുത്തുപറഞ്ഞു. അന്ധമായ രാഷ്ട്രീയ വിധേയത്വത്തിനും വിദ്വേഷത്തിനും ഉപരിയായി വിവേകവും സേവനമനോഭാവവും യുവാക്കളിൽ വളർത്തിയെടുക്കേണ്ടതുണ്ട്. ഭരണഘടനാ മൂല്യങ്ങളെ മനസ്സിലാക്കി ഭാഷ, മതം, സംസ്‌കാരം എന്നിവയിലെ വൈവിധ്യങ്ങളെ ബഹുമാനിച്ചുകൊണ്ട് ശക്തമായ രാഷ്ട്രനിർമ്മാണം സാധ്യമാക്കണമെന്ന് പ്രഭാഷകർ ഓർമ്മിപ്പിച്ചു. ശാസ്ത്രം, സംരംഭകത്വം, സാമൂഹിക സേവനം, ജനാധിപത്യ പങ്കാളിത്തം എന്നിവയിലേക്ക് വഴിതുറക്കുന്ന ഒരു പുതിയ യുവശക്തി വളർന്നുവരുമെന്ന് ജനസഭ പ്രത്യാശ പ്രകടിപ്പിച്ചു.

ചടങ്ങിൽ യാസർ അറഫാത്ത്, അബ്ദുൽ റസാഖ് കൂത്തുപറമ്പ്, ഇബ്രാഹിം മുസ്ലിയാർ, മുഹിയുദ്ദീൻ അഹ്‌സനി എന്നിവർ പങ്കെടുത്തു. മൻസൂർ മാസ്റ്റർ സ്വാഗതവും ഹനീഫ പെരിന്തൽമണ്ണ നന്ദിയും രേഖപ്പെടുത്തി.

 

Related Articles

- Advertisement -spot_img

Latest Articles