കാസറഗോഡ് അച്ഛനെയും മകളെയും വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാസറഗോഡ്: ചെമ്മനാട് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മീപ്പുഗിരി സ്വദേശി ഗണേശൻ (55), മകളും പരവനടുക്കം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്‌ടു വിദ്യാർത്ഥിനിയുമായ വൈഷ്ണവി (17) എന്നിവരാണ് മരിച്ചത്. കോളിയടുക്കം ശിവപുരം ക്ഷേത്രത്തിന് സമീപത്തെ വാടകവീട്ടിലാണ് ദാരുണമായ സംഭവം നടന്നത്.

ശനിയാഴ്ച രാത്രി ഒമ്പതരയോടെ മകൾ തൂങ്ങിമരിച്ച വിവരം ഗണേശൻ തന്നെയാണ് അയൽവാസികളെ അറിയിച്ചത്. തുടർന്ന് വീട്ടിലേക്ക് തിരികെപ്പോയ ഇയാൾ അകത്തുകയറി വാതിലടയ്ക്കുകയായിരുന്നു. സംശയം തോന്നിയ അയൽവാസികൾ ഉടൻതന്നെ പൊലീസിൽ വിവരമറിയിച്ചു. രാത്രി 11.10-ഓടെ സ്ഥലത്തെത്തിയ മേൽപറമ്പ് പോലീസ് വാതിൽ പൊളിച്ച് അകത്തുകടന്നപ്പോഴാണ് മകളെ തൂങ്ങിയ നിലയിൽ കണ്ട അതേ ഹുക്കിൽ തന്നെ ഗണേശനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസമയത്ത് ഇരുവരുമല്ലാതെ മറ്റാരും വീട്ടിൽ ഉണ്ടായിരുന്നില്ല. സംഭവത്തിൽ മേൽപറമ്പ് പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles