മലപ്പുറം: പാലക്കാട്-കോഴിക്കോട് സൂപ്പർഫാസ്റ്റ് കെ.എസ്.ആർ.ടി.സി ബസിൽ (KL 15 A 1529) പട്ടാപ്പകൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടന്നതായി പരാതി. യാത്രയ്ക്കിടെ അടുത്തിരുന്നയാൾ സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കുകയും ലൈംഗികാവയവം പ്രദർശിപ്പിക്കുകയും ചെയ്തതായി ചൂണ്ടിക്കാട്ടി വിദ്യാർത്ഥിനി കൊണ്ടോട്ടി പോലീസിൽ പരാതി നൽകി.
അതിക്രമത്തിന് ഇരയായ വിവരം അറിയിച്ചപ്പോൾ കണ്ടക്ടറുടെ ഭാഗത്തുനിന്ന് മോശമായ പെരുമാറ്റമാണുണ്ടായതെന്നും പരാതിയിൽ ആരോപിക്കുന്നു. പോലീസിനെ വിവരമറിയിക്കുന്നതിന് പകരം “എന്തിനാണ് ജനറൽ സീറ്റിൽ ഇരുന്നത്, ലേഡീസ് സീറ്റിൽ പോയി ഇരുന്നാൽ പോരായിരുന്നോ” എന്ന് കണ്ടക്ടർ ചോദിച്ചതായി പെൺകുട്ടി വ്യക്തമാക്കി. സംഭവത്തിൽ കൊണ്ടോട്ടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



