മാധ്യമപ്രവർത്തകനും മലയാളം മിഷൻ സൗദി ചാപ്റ്റർ ചെയർമാനുമായ താഹ കൊല്ലേത്ത് വാഹനാപകടത്തിൽ മരിച്ചു

ജിസാൻ: മാധ്യമ പ്രവർത്തകനും ജിസാനിലെ സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന താഹ കൊല്ലേത്ത് (61) തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തിൽ അന്തരിച്ചു. തെങ്കാശിയിൽ കുടുംബത്തോടൊപ്പം വിനോദയാത്ര നടത്തുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന കാർ മരത്തിലിടിച്ചായിരുന്നു അപകടം.

ആലപ്പുഴ ജില്ലയിലെ ചൂനാട് സ്വദേശിയാണ് താഹ കൊല്ലേത്ത്. കേരള സർക്കാരിന്റെ മലയാളം മിഷന്റെ സൗദി ചാപ്റ്റർ ചെയർമാനായി പ്രവർത്തിച്ചു വരികയായിരുന്ന അദ്ദേഹം അറിയപ്പെടുന്ന ഇടതുപക്ഷ സാംസ്കാരിക പ്രവർത്തകൻ കൂടിയാണ്. ദീർഘകാലം ‘മലയാളം ന്യൂസി’ന്റെയും റിപ്പോർട്ടറായി മാധ്യമരംഗത്ത് സജീവമായിരുന്നു.

ജിസാൻ യൂണിവേഴ്സിറ്റി അധ്യാപികയായ ലീമ താഹയാണ് ഭാര്യ. കൊച്ചിയിൽ അഭിഭാഷകനായ ഹാഷ്മി, ഖദീജ എന്നിവരാണ് മക്കൾ. താഹ കൊല്ലേത്തിന്റെ നിര്യാണത്തിൽ മലയാളം മിഷൻ സൗദി ചാപ്റ്ററും പ്രവാസി സമൂഹവും കടുത്ത ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

Related Articles

- Advertisement -spot_img

Latest Articles