നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം: ഇന്ത്യയിലേക്കുള്ള വൈദ്യുതി വിതരണം പകുതിയായി കുറഞ്ഞു

കാഠ്‌മണ്ഡു: നേപ്പാളിൽ പെയ്തിറങ്ങിയ കനത്ത മഴയെയും മണ്ണിടിച്ചിലിനെയും തുടർന്നുണ്ടായ പ്രളയക്കെടുതി രാജ്യത്തെ ഊർജ മേഖലയെ പ്രതിസന്ധിയിലാക്കി. പ്രളയത്തിൽ പ്രധാന ജലവൈദ്യുത പദ്ധതികൾക്ക് വൻതോതിൽ നാശനഷ്ടം സംഭവിച്ചതോടെ ഉത്പാദനം തടസ്സപ്പെടുകയും, തുടർന്ന് ഇന്ത്യയിലേക്കുള്ള വൈദ്യുതി വിതരണം പകുതിയായി കുറയുകയും ചെയ്തു. ഒട്ടേറെ വൈദ്യുത നിലയങ്ങളുടെ പ്രവർത്തനം നിർത്തിവെക്കേണ്ടി വന്നത് നേപ്പാളിന്റെ ആഭ്യന്തര വൈദ്യുതി വിതരണത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.

രാജ്യത്തുണ്ടായ ഈ കനത്ത വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനായി നേപ്പാൾ ഇന്ത്യയിൽ നിന്ന് കൂടുതൽ വൈദ്യുതി ഇറക്കുമതി ചെയ്യാൻ നീക്കം നടത്തുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സാധാരണയായി വേനൽക്കാലത്ത് നേപ്പാൾ ഇന്ത്യയിലേക്ക് വൈദ്യുതി കയറ്റുമതി ചെയ്യുകയും തണുപ്പുകാലത്ത് ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുകയുമാണ് പതിവ്. എന്നാൽ അപ്രതീക്ഷിതമായുണ്ടായ പ്രളയദുരന്തം ഉത്പാദനത്തെ ബാധിച്ചതോടെയാണ് ആഭ്യന്തര ആവശ്യങ്ങൾ നിറവേറ്റാൻ ഇന്ത്യയുടെ സഹായം തേടാൻ നേപ്പാൾ നിർബന്ധിതരാകുന്നത്. മേഖലയിലെ തകരാറുകൾ പരിഹരിക്കാനും ഊർജ വിതരണം സാധാരണ നിലയിലാക്കാനുമുള്ള ശ്രമങ്ങൾ അധികൃതർ ഊർജിതമായി തുടരുകയാണ്.

Related Articles

- Advertisement -spot_img

Latest Articles