നിയമം ലംഘിച്ച് താമസിച്ച 14,000-ത്തിലധികം പേർ സൗദിയിൽ അറസ്റ്റിൽ; വിദേശികൾക്ക് കർശന മുന്നറിയിപ്പുമായി മന്ത്രാലയം

റിയാദ്: സൗദി അറേബ്യയിൽ വിവിധ നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ സുരക്ഷാ സേനയും ബന്ധപ്പെട്ട സർക്കാർ ഏജൻസികളും സംയുക്തമായി നടത്തിയ പരിശോധനയിൽ ഒരു ആഴ്ചയ്ക്കുള്ളിൽ 14,434 നിയമലംഘകർ അറസ്റ്റിലായി. ഓഗസ്റ്റ് 20 മുതൽ ഓഗസ്റ്റ് 26 വരെയുള്ള കാലയളവിൽ രാജ്യത്തുടനീളം നടന്ന പരിശോധനകളുടെ വിവരങ്ങൾ ശനിയാഴ്ച സൗദി ആഭ്യന്തര മന്ത്രാലയമാണ് പുറത്തുവിട്ടത്.

അറസ്റ്റിലായവരിൽ 6,976 പേർ ഇഖാമ (താമസ) നിയമം ലംഘിച്ചവരും, 4,110 പേർ അതിർത്തി സുരക്ഷാ നിയമം ലംഘിച്ചവരും, 3,348 പേർ തൊഴിൽ നിയമലംഘനം നടത്തിയവരുമാണ്. അതിർത്തി വഴി രാജ്യത്തേക്ക് നിയമവിരുദ്ധമായി കടക്കാൻ ശ്രമിച്ച 1,450 പേരും പിടിയിലായി. ഇവരിൽ 58 ശതമാനം എത്യോപ്യൻ പൗരന്മാരും 41 ശതമാനം യെമൻ പൗരന്മാരുമാണ്. നിയമവിരുദ്ധമായി രാജ്യം വിടാൻ ശ്രമിച്ച 44 പേരെയും പിടികൂടിയിട്ടുണ്ട്. നിയമലംഘകർക്ക് യാത്രാസൗകര്യവും താമസവും ജോലിയും നൽകിയ 27 പേരും അറസ്റ്റിലായിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles