ആന്റോ അഗസ്റ്റിന്റെ വീട്ടിൽ നിന്ന് 43 ലിറ്റർ വിദേശമദ്യവും വൈനും പിടിച്ചെടുത്തു; കേസെടുത്ത് എക്സൈസ്

കൽപ്പറ്റ: റിപ്പോർട്ടർ ടി.വി ഉടമ ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടിൽ എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിൽ വൻ മദ്യശേഖരം പിടികൂടി. 43 ലിറ്റർ വിദേശമദ്യവും ഏഴ് ലിറ്റർ വൈനുമാണ് എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തത്. കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന കേസിൽ ആന്റോ അഗസ്റ്റിൻ ഉൾപ്പെടെയുള്ള അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും കൊച്ചിയിലെ ചാനൽ ഓഫീസിലും പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) സമാന്തര റെയ്ഡ് നടത്തിയിരുന്നു. അന്വേഷണത്തിനിടെ വീട്ടിൽ അനധികൃത മദ്യശേഖരം കണ്ടെത്തിയതിനെ തുടർന്ന് എസ്.ഐ.ടി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം സ്ഥലത്തെത്തിയത്.

അനുമതിയില്ലാതെ ഇത്രയധികം മദ്യം വീടുകളിൽ സൂക്ഷിക്കുന്നത് അബ്കാരി നിയമപ്രകാരം ഗുരുതര കുറ്റമാണ്. നിലവിലെ നിയമപ്രകാരം വ്യക്തിഗത ആവശ്യങ്ങൾക്കായി ലൈസൻസില്ലാതെ കൈവശം വെക്കാവുന്ന ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ പരമാവധി പരിധി മൂന്ന് ലിറ്ററാണ്. മദ്യത്തിന്റെ ഉറവിടത്തെക്കുറിച്ചും ഇത്രയും വലിയ ശേഖരം സൂക്ഷിച്ചതിന്റെ പശ്ചാത്തലത്തെക്കുറിച്ചും എക്സൈസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles