ജിദ്ദ: കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി സൗദി അറേബ്യയിൽ പ്രവാസിയായിരുന്ന മലയാളി ഹൃദയാഘാതം മൂലം ജിദ്ദയിൽ അന്തരിച്ചു. മലപ്പുറം കൊണ്ടോട്ടി പുളിക്കൽ വലിയപറമ്പ് കുടുക്കിൽ സ്വദേശി തെക്കേടത്ത് മൊയ്തീൻ കുട്ടി (59) ആണ് മരിച്ചത്. ജിദ്ദയിലെ അൽ ഖുംറ മേഖലയിൽ ജോലി ചെയ്തു വരികയായിരുന്ന ഇദ്ദേഹത്തിന് പെട്ടെന്നുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്നായിരുന്നു അന്ത്യം. പരേതനായ മമ്മദിന്റെയും ഫാത്തിമയുടെയും മകനാണ്.
ഭാര്യ: ആസിയത്ത് ബീവി. മക്കൾ: മുഹമ്മദ് ഷിബ്ലി, ജുമാന, ആദിൽ. സഹോദരങ്ങൾ: അബ്ദുറഹ്മാൻ മാസ്റ്റർ, മുഹമ്മദ്, ഫൈസൽ (ജിദ്ദ), ആമിന, സുലൈഖ, നഫീസ. മൃതദേഹം നിലവിൽ ജിദ്ദ കിങ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആശുപത്രിയിലും സിവിൽ അഫയേഴ്സ് ഓഫീസുകളിലുമുള്ള നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ജിദ്ദയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവരും കുടുംബാംഗങ്ങളും അറിയിച്ചു. മരണാനന്തര നിയമനടപടിക്രമങ്ങൾക്കും മറ്റ് സഹായങ്ങൾക്കുമായി ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.



